*40 വയസ്സ് മുകളിൽ പ്രായമുള്ളവർ ഇത് തീർച്ചയായും വായിച്ചിരിക്കണം!*
*🎯 മനസ്സ് ഉടനെ അംഗീകരിക്കില്ല'! എന്നാലും സത്യമാണത്.!*
*🎯 നമ്മളാരും ഇനിയും വർഷങ്ങൾ ജീവിക്കാൻ പോകുന്നില്ല.!*
*🎯 പോകുമ്പോൾ ഒന്നും എടുത്തുകൊണ്ട് പോകുവാനും പോകുന്നില്ല.!*
*🎯 അതിനാൽ ലുബ്ധനാവാതിരിക്കുക.!*
*ചെലവഴിക്കേണ്ടിടത്ത് ചെലവഴിക്കുക. സന്തോഷവാനായി ഇരിക്കേണ്ടപ്പോൾ സന്തോഷവാനായിരിക്കുക.!*
*🎯 അധികം ചിന്തിക്കാതെ, നിങ്ങളാൽ കഴിയുന്ന ദാനധർമ്മങ്ങൾ ചെയ്യുക!*
*🎯 ഒന്നിനെക്കുറിച്ചും വിഷമിക്കാതിരിക്കുക.* *നിങ്ങൾ വിഷമിക്കുന്നതിനാൽ എന്തെങ്കിലും നിർത്താൻ കഴിയുമോ?* *വരാനുള്ളത് വന്നേ തീരൂ.!*
*🎯 നാം മരിച്ചതിനു ശേഷം, നമ്മുടെ*
*സ്വത്തുക്കൾക്ക് എന്ത് സംഭവിക്കുമെന്ന് വിഷമിക്കേണ്ടതില്ല.* *ആ അവസ്ഥയിൽ, മറ്റുള്ളവരുടെ പ്രശംസകളോ വിമർശനങ്ങളോ നമ്മൾ അറിയാൻ പോകുന്നില്ല.!*
*🎯 നിങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയതെല്ലാം നിങ്ങളുടെ ജീവിതത്തോടൊപ്പം അവസാനിക്കും.!*
*🎯 നിങ്ങളോട് ചോദിക്കാതെ തന്നെ അവ വീതിക്കപ്പെടും.!*
*🎯 നിങ്ങളുടെ കുട്ടികളെ ഓർത്ത് വിഷമിക്കേണ്ടതില്ല. അവരുടെ ജീവിതം അവരുടെ വിധിപോലെ വരും.!*
*🎯 നിങ്ങൾക്ക് അതിൽ യാതൊരു മാറ്റവും വരുത്താൻ കഴിയില്ല.!*
*🎯 സമ്പാദിക്കാനുള്ള അത്യാഗ്രഹം കൊണ്ട് പണം തേടി അലയരുത്.*
*🎯 വ്യക്തമായ അറിവില്ലാതെ ഓഹരി വിപണിയിൽ ഇറങ്ങരുത്.!*
*🎯 നിങ്ങളുടെ ആരോഗ്യം പണത്തേക്കാൾ പ്രധാനമാണ്.! പണം കൊണ്ട് ആരോഗ്യം വാങ്ങാനാവില്ല!*
*🎯 ആയിരം ഏക്കർ കൃഷിയിറക്കിയാലും ദിനേന ഒരാൾക്ക് അര കിലോയിൽ കൂടുതൽ അരി കഴിക്കാൻ പറ്റില്ല.!*
*🎯 കൊട്ടാരം തന്നെയാണെങ്കിലും ഒരാൾക്ക് സ്വസ്ഥമായി ഉറങ്ങാൻ 10 x 10 സ്ഥലംമാത്രം ധാരാളം മതിയാകും..* *അതിനാൽ അത്യാവശ്യമുള്ളത് നേടിയെങ്കിൽ ഉള്ളത് മതിയെന്ന് കരുതി മന:സമാധാനത്തോടെ ഇരിക്കുക!*
*🎯 ഓരോ കുടുംബത്തിലും, ഓരോ വ്യക്തിക്കും പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളില്ലാത്ത ഒരു മനുഷ്യനെ കാണിക്കാമോ.? ആയതിനാൽ ആരുമായും സ്വയം താരതമ്യം ചെയ്യാതിരിക്കുക.!*
*🎯 പണം, പ്രശസ്തി, സാമൂഹിക പദവികളെകുറിച്ച് ആശങ്കപ്പെടരുത്.!*
*🎯 നിങ്ങൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയു ജീവിച്ചു മറ്റുള്ളവർക്ക് മാതൃകയാകുക.!*
*🎯 ആരും മാറില്ല. ആരെയും മാറ്റാൻ ശ്രമിക്കേണ്ടതുമില്ല.! അതിനാൽ നിങ്ങളുടെ സമയവും ആരോഗ്യവും പാഴാകും.!*
*🎯 നിങ്ങൾ സ്വയം നിങ്ങൾക്കു ചേർന്ന സാഹചര്യം സൃഷ്ടിച്ചു, അത്കൊണ്ട് എന്നേക്കും സന്തോഷവാനായിരിക്കുക.!*
*നല്ലതെന്ന് തോന്നുന്നവ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചു നോക്കൂ......*
*✍🏻 എല്ലാവരും തിരക്കിലാണ്..!!*
*തിരക്കില്ലാത്ത ആളുകൾ ഇന്ന് ലോകത്ത് ഉണ്ടോ എന്ന് തന്നെ അറിയില്ല..?*
*എനിക്കുപോലും പലപ്പോഴും തിരക്കാണ്,അല്ലെങ്കിൽ തിരക്ക് അഭിനയിക്കുകയാണ്..!!*
*അടുത്ത സുഹൃത്ത് ഫോൺ വിളിച്ചപ്പോൾ അവന് കാൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല,കാരണം തിരക്കായിരുന്നു..!!*
*വേണ്ടപ്പെട്ടവർ പലകാര്യങ്ങൾക്കും ക്ഷണിച്ചു പക്ഷേ അവന് പങ്കെടുക്കാൻ കഴിഞ്ഞില്ല,അന്നൊക്കെ തിരക്കായിരുന്നു..!!*
*തിരക്കിനിടയിൽ പലപ്പോഴും,തലവേദനയും ടെൻഷനും അവനെ* *അലട്ടുകയും അലോസരപ്പെടുത്തുകയും ചെയ്യാറുണ്ട്.*
*ചെറിയ ഒരു തലവേദന ദിവസങ്ങളായി അവന്റെ കൂടെയുണ്ട്,പലവിധ ബാമുകൾ തേച്ച് അതിനെ ലഘൂകരിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു..!!*
*അവസാനം തിരക്കിനിടയിൽ ഡോക്ടറെ കാണാം എന്ന് കരുതി..!!*
*ഫ്രീ ആയതുകൊണ്ടല്ല,തിരക്ക് തന്നെയാണ്. എന്നാലും,ഒന്നു കണ്ടേക്കാം എന്ന് മനസ്സ് മന്ത്രിച്ചു.എത്ര ദിവസമായി ഇങ്ങനെ തള്ളിനീക്കുന്നു..!*
*ഡോക്ടറുടെ അടുക്കലേക്ക് തിരക്കിനിടയിൽ അവൻ ചെന്നു,അപ്പോഴാണ് അത്ഭുതം അവിടെയും തിരക്ക്..!!*
*ഏതായാലും വന്നതല്ലേ എന്ന് കരുതി,കുറച്ച് കാത്തുനിന്നു,അവന്റെ ഊഴമെത്തി.ഡോക്ടർ വിശദമായി പരിശോധിച്ചു ഒരു സ്കാനിങ്ങിന് എഴുതി കൊടുത്തു.!!*
*അവന്റെ മനസ്സ് വല്ലാതെ പിറു പിറുത്തു..!!*
*എന്തിനാണ് ഒരു തലവേദനക്ക് സ്കാൻ ചെയ്യുന്നത്..?*
*അയാൾക്ക് കമ്മീഷൻ ഉണ്ടായിരിക്കും..?*
*ഇപ്പോൾ മുഴുവൻ മാർക്കറ്റിംഗ് ആണല്ലോ..?*
*തലവേദനയ്ക്ക് സ്കാൻ ചെയ്യേണ്ട ആവശ്യമുണ്ടോ..?*
*രണ്ടു വേദനാ സംഹാരി തരേണ്ട കാര്യമല്ലേ ഉള്ളൂ..?*
*സ്കാനിങ്ങ് റൂം അന്വേഷിച്ചു കണ്ടുപിടിച്ചു, അത്ഭുതമെന്ന് പറയട്ടെ,അവിടെയും തിരക്ക്..!!*
*ഏതായാലും ഇവിടെ വരെ എത്തി ഇനി സ്കാൻ ചെയ്തിട്ട് തന്നെ പോകാം എന്ന് കരുതി..!!*
*സ്കാനിംഗ് കഴിഞ്ഞു,ഒരു മണിക്കൂർ കഴിഞ്ഞേ റിപ്പോർട്ട് കിട്ടൂ.കാരണം തിരക്ക് തന്നെ..!!*
*മൊബൈൽ തുരുതുരാ ശബ്ദിക്കുന്നുണ്ട്. പലരോടും കയർത്തും ദേഷ്യപ്പെട്ടും സംസാരിച്ചു.പല കോളുകളും അറ്റൻഡ് ചെയ്തില്ല,കാരണം എനിക്ക് തിരക്കല്ലേ..!!*
*അതിനിടയിൽ അവന്റെ പേര് വിളിച്ചു,റിസൾട്ട് വാങ്ങിച്ചു ഡോക്ടറുടെ അടുക്കലേക്ക് അവൻ ചെന്നു..!!*
*കൂടെ ആരെങ്കിലും ഉണ്ടോ എന്ന് ഡോക്ടർ ചോദിച്ചു.ഇല്ലെന്ന് അവൻ പറഞ്ഞു,ഈ തിരക്കിനിടയിൽ ഒരാളെ കൂടെ കൂട്ടാൻ എവിടെ സമയം എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു..!!*
*ഡോക്ടർ പതുക്കെ പറഞ്ഞു,*
*നിങ്ങൾ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്ക് ഒന്ന് പോകുന്നത് നന്നായിരിക്കുമെന്ന്..!!*
*ഇതിനുള്ള വിദഗ്ധ ചികിത്സ ആദ്യമേ നൽകിയാൽ ചിലപ്പോൾ ഭേദമാകും എന്ന്.*
*തീരെ ഭയപ്പെടേണ്ടതില്ല എന്നും ഇത് പ്രാരംഭ ദശയിലെ എത്തിയിട്ടുള്ളൂ എന്നും കൂടി ഉണർത്തിച്ചു.സമാധാനത്തിനുള്ള വക നൽകാൻ അദ്ദേഹം ശ്രമിച്ചു..!!*
*അത് കേട്ട പാടെ അവന്റെ എല്ലാ തിരക്കുകളും അവസാനിച്ചു..!!*
*അവന്റെ വാക്കുകൾ:*
*"ഇപ്പോൾ ഞാൻ 100% ഫ്രീയാണ്, ആരെങ്കിലുമൊക്കെ എന്നെ വിളിക്കുമോ എന്ന് ആശിച്ചു പോകുന്നു..!!*
*തിരക്കിനിടയിൽ ഞാൻ മറന്നു പോയ അയൽപക്കം,എൻറെ കുടുംബ ബന്ധം, എൻെറ നാട്ടിലുള്ള ബന്ധങ്ങൾ,അവരെല്ലാം എൻറെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സമാശ്വസിപ്പിചിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കുകയാണ്,ഇല്ല ഇന്ന് എനിക്ക് ഇനി ഒരു തിരക്കുമില്ല.ഇത്രയും നാൾ അഭിനയിച്ച നടന്ന തിരക്കുകൾ,ഡോക്ടറുടെ ഒരൊറ്റ വാക്കുകൊണ്ട് അവസാനിച്ചിരിക്കുന്നു"*
*ഹേ മനുഷ്യാ..*
*ഇതാണ് നിന്റെ ജീവിതം..!!*
*ഇത്രയേ ഉള്ളൂ ജീവിതം..!!*
*ഇതു മാത്രമാണ് നിന്റെ ജീവിതം..!!*
*തിരക്കുകൾ വെറും അഭിനയങ്ങൾ മാത്രമാണ്..!!*
*സ്കാനിങ്ങിന് എഴുതുന്നതിനു മുമ്പ് നമുക്ക് ഉണരാൻ കഴിയണം..!!*
കടപ്പാട്
സോഷ്യൽ മീഡിയ
No comments:
Post a Comment